ഐശ്വര്യ ലക്ഷ്മിയുടെ നായകനാകാന്‍ റോഷന്‍ മാത്യു,'കുമാരി' ചിത്രീകരണം ഓഗസ്റ്റില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (09:14 IST)

'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'. ഈ ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നടി ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നടന്‍ റോഷന്‍ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.


കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ഇതെന്നാണ് വിവരം.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചനയാണ് പോസ്റ്റര്‍ നല്‍കിയത്.

സര്‍പ്പക്കാവും ഇരുട്ടില്‍ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമാണ് പോസ്റ്ററില്‍ കാണാനായത്.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :