‘റിച്ചി’യ്ക്കെതിരെ രൂക്ഷ വിമര്‍ശനം: ഫാന്‍സിന്റെ അശ്ലീലപരാമര്‍ശങ്ങള്‍ നിവിന്‍ പോളിക്ക് കാണിച്ചു കൊടുത്ത് രൂപേഷ്

‘റിച്ചി’യ്ക്കെതിരെ രൂക്ഷ വിമര്‍ശനം: നിവിന്‍ പോളി ഫാന്‍സും രൂപേഷ് പീതാംബരനും തമ്മിലുള്ള പോര് കനക്കുന്നു

AISWARYA| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (08:44 IST)
‘റിച്ചി’യെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ നിവിന്‍ പോളി ഫാന്‍സും രൂപേഷ് പീതാംബരനും തമ്മിലുള്ള പോര് കനക്കുന്നു. ഫാന്‍സുകാര്‍ തനിക്ക് നേരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ പരസ്യപ്പെടുത്തിയാണ് രൂപേഷ് വീണ്ടും രംഗത്തെത്തിയത്.

നിവിന്‍ പോളിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് രൂപേഷിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :