വിക്കറ്റ് തെറിച്ചിട്ടും മാരക അപ്പീലുമായി ജഡേജ; അമ്പരന്ന് അമ്പയര്‍മാര്‍ - വീഡിയോ വൈറല്‍

ന്യൂഡല്‍ഹി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:25 IST)

Jadeja , rahane,	india,	sri lanka,	cricket,	kolkata,	test,	virat kohli,	pujara,	രഹാനെ, ഇന്ത്യ,	ശ്രീലങ്ക,	ടെസ്റ്റ്,	ക്രിക്കറ്റ്,	വിരാട് കോലി,	കൊൽക്കത്ത,	പൂജാര , ജഡേജ

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അമ്പയറെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. നാലാം ദിനം എറിഞ്ഞ അവസാന ഓവറിലായിരുന്നു ചിരിപടര്‍ത്തുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ആ ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണ രത്‌നയെ പുറത്താക്കി. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടുന്നതിനായിരുന്നു ക്രീസിലുണ്ടായിരുന്ന ലക്മലിന്റെ ശ്രമം.
 
ഓവറിലെ നാലാം ബോളിലായിരുന്നു ജഡേജയ്ക്ക് അമളി പിണഞ്ഞത്. ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞില്ല. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ലക്മല്‍ ഔട്ടായെന്ന കാര്യം മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്ന തിരക്കിലായിരുന്നു.
 
ബാറ്റ്‌സ്മാന്‍ ഔട്ടായിപ്പോയ ശേഷവും ജഡേജയുടെ ഗംഭീര അപ്പീലിംങ് തുടര്‍ന്നു. ഇതു കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി. അപ്പോഴും സംഭവിച്ച കാര്യമെന്താണെന്ന് ജഡേജയ്ക്ക ഒരു പിടിപാടുമുണ്ടായിരുന്നില്ല. സഹതാരങ്ങള്‍ വന്ന് പറഞ്ഞപ്പോഴായിരുന്നു സംഭവം അദ്ദേഹത്തിന് മനസിലാകുന്നത്. തുടര്‍ന്ന് ഒരു ചമ്മല്‍ ചിരി പാസാക്കി വിക്കറ്റ് ആഘോഷിക്കുകയും ചെയ്തു.
 
വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ലക്മല്‍ ഗ്രൗണ്ടിൽ ഛര്‍ദ്ദിച്ചു; മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഗ്രൌണ്ടില്‍

അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ ശക്തമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ...

news

പൊട്ടിത്തെറിക്കാറുള്ള കോഹ്‌ലി ഇത്തവണ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞു - വീഡിയോ വൈറലാകുന്നു

പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പെട്ടന്ന് ...

news

നഥാൻ ലിയോൺ ഇനി പറക്കും ലിയോൺ; ആഷസിലെ സൂപ്പര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ ഓസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ...

news

ഇത്ര പെട്ടന്ന് ഇന്ത്യൻ ജഴ്സി അണിയാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും: ബേസിൽ തമ്പി

ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിനുള്ള ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ അതിയായ ...

Widgets Magazine