കെ ആര് അനൂപ്|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (09:12 IST)
ആദ്യമായി രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. സിദ്ദിഖിന്റെ ഓര്‍മ്മകളിലാണ് സംവിധായിക.ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണെന്ന് രത്തീന എഴുതി.
'റത്തീ ,ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ, ' എന്ന് പറയാന്‍ ഇനി ഇക്കയില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല
സിദ്ധിക്ക, എനിക്ക് അദ്ദേഹം വളരെ സ്നേഹത്തോടെ എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള എന്റെ ജ്യേഷ്ഠനാണ് . ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണ് .... ഓര്‍മ്മകള്‍ മാത്രമേ ഇനിയുള്ളൂ',-കുറിച്ചു.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ജാനകി ജാനേയിലും രത്തീന ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രത്തീന.