Rijisha M.|
Last Modified ചൊവ്വ, 6 നവംബര്‍ 2018 (14:16 IST)
സിനിമയിലെ സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഉണ്ടാകുന്നത് അതിന്റെ പേരില്‍ തിരക്കഥാകൃത്തിനെ വിമര്‍ശിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് സംവിധായകന് രഞ്ജിത്ത്.
സിനിമ പാരഡൈസോ ക്ലബിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
'സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണ്, അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും രാഷ്ട്രീയമാണെന്നും വിലയിരുത്തുന്നത് മണ്ടത്തരമാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം എം ടിയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്.
ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന് എന്ന് വിളിച്ചില്ല’- രഞ്ജിത്ത് പറഞ്ഞു.