മമ്മൂട്ടിയുടെ അഭിനയ മികവിൽ അമ്പരന്നുപോയ സിനിമാപ്രവർത്തകർ!

തിങ്കള്‍, 5 നവം‌ബര്‍ 2018 (15:13 IST)

ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും അത് പൊലിപ്പിക്കാൻ മമ്മൂട്ടിയ്‌ക്ക് പ്രത്യേക കഴിവാണെന്ന് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം പറഞ്ഞതാണ്. ചെറിയ ചെറിയ കാര്യങ്ങൾ പോലും പ്രേക്ഷകരിലേക്ക് ഏറ്റവും മികച്ച രീതിയിൽ എത്തിക്കാൻ അദ്ദേഹം കഠിനപ്രയത്‌നം ചെയ്യാറുണ്ട് എന്നും എല്ലാവർക്കും അറിയാവുന്നതാണ്.
 
എന്നാൽ സിനിമാ മേഖലയിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞവർ ഒന്നോ രണ്ടോ പേരല്ല. മമ്മൂട്ടി - ലോഹിതദാസ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷെന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നെന്നും സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ പലപ്പോഴും മമ്മൂട്ടിയുടെ അഭിനയത്തിന്റെ മികവ് കണ്ട് താന്‍ പുറത്ത് നിന്നിട്ടുണ്ടെന്നും ലോഹിതദാസ് മുൻപ് വ്യക്തമാക്കിയിരുന്നു. 
 
അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിൽ മമ്മൂക്കയെ അനിയനല്ലെന്ന് പറഞ്ഞ് പുറത്താക്കുന്ന സീനില്‍ നിയന്ത്രണം വിങ്ങിപ്പോയിരുന്നുവെന്ന് നടൻ ദേവനും ഇതിന് മുമ്പ് പറഞ്ഞിരുന്നു. വർഷം എന്ന ചിത്രത്തിൽ മകന്‍ മരിച്ചുവെന്ന് അദ്ദേഹം മനസ്സിലാക്കിയ സീനെടുക്കുന്നതിനിടയിലാണ് കട്ട് പറയാന്‍ മറന്നുപോയിട്ടുണ്ടെന്ന് സിബി മലയിലും പറഞ്ഞിരുന്നു.
 
അതുപോലെ പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു യൂണിറ്റ് മുഴുവന്‍ മമ്മൂട്ടിയുടെ അഭിനയത്തിന് മുന്നില്‍ കണ്ണീര്‍ പൊഴിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിജയ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുന്നു; റിലീസിന് മുമ്പേ കോടികള്‍ വാരി ‘സര്‍ക്കാര്‍’!

ഇളയ ദളപതി വിജയ് നായകനാകുന്ന ദീപാവലി ചിത്രം റിലീസിംഗ് മുമ്പേ കേരളത്തില്‍ നിന്ന് ...

news

മോഹന്‍ലാലിനെ വച്ച് ഹരിഹരന്‍ ഒരിക്കലും രണ്ടാമൂഴം ചെയ്യില്ല; സൌഹൃദമാകാം, സിനിമ വേണ്ടെന്ന് ലാല്‍ !

രണ്ടാമൂഴം ഇനി ആര് സംവിധാനം ചെയ്യും? വി എ ശ്രീകുമാര്‍ മേനോന് ഇനി എംടി തിരക്കഥ ...

news

‘Draമാ’യില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറിയത് എന്തിന്?

മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശ്വസിച്ച് ഡേറ്റ് കൊടുക്കുന്ന അപൂര്‍വ്വം ...

news

25 ദിവസം, കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 70 കോടി!

നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായം‌കുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 25 ദിവസം കൊണ്ട് 70 ...

Widgets Magazine