'ഇപ്പോൾ ഉള്ളതുപോലെ അധികം വിവരദോഷികള്‍ അന്ന് ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല'

ചൊവ്വ, 6 നവം‌ബര്‍ 2018 (14:16 IST)

സിനിമയിലെ സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഉണ്ടാകുന്നത് അതിന്റെ പേരില്‍ തിരക്കഥാകൃത്തിനെ വിമര്‍ശിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. പാരഡൈസോ ക്ലബിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
 
'സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണ്, അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും രാഷ്ട്രീയമാണെന്നും വിലയിരുത്തുന്നത് മണ്ടത്തരമാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം എം ടിയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്. 
 
ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല’- രഞ്ജിത്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിജയ് രക്ഷകനാകില്ല; പ്രിതീക്ഷകള്‍ തെറ്റിച്ച് സര്‍ക്കാര്‍

പ്രഖ്യാപന വേളമുതൽ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ചിത്രമായിരുന്നു സർക്കാർ. ഹിറ്റ്‌മേക്കർ ഏ ആർ ...

news

'അദ്ദേഹത്തിന്റെ സിനിമയിലേക്ക് അവസരം ലഭിക്കുകയെന്നാൽ ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്'

മണിരത്‌നത്തിന്റെ സിനിമയിലഭിനയിക്കുകയെന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ ...

news

കുട്ടി ആരാധകർക്കായി മമ്മൂട്ടി വീണ്ടും ഭൂതമാകുന്നു?

തുറുപ്പുഗുലാന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ഈ ...

news

ഒടിയൻ ആപ്പ്; ഒരു മിനിറ്റിൽ 300 ഡൗൺലോഡ്, അരമണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ്- ആപ്പ് തകരാറിലായതോടെ നിരാശരായി ആരാധകർ

മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കിയുള്ള ശ്രീകുമാർ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ...

Widgets Magazine