നടന്റെ വ്യക്തി ജീവിതം സിനിമയെ ബാധിക്കുമോ ?; തുറന്നടിച്ച് രഞ്ജിത്!

നടന്റെ വ്യക്തി ജീവിതം സിനിമയെ ബാധിക്കുമോ ?; തുറന്നടിച്ച് രഞ്ജിത്!

 ranjith , Cinema , Amma , WCC , Dileep , സിനിമ , മോഹന്‍‌ലാല്‍ , രഞ്ജിത് , ഡബ്യുസിസി
കൊച്ചി| jibin| Last Modified ഞായര്‍, 28 ഒക്‌ടോബര്‍ 2018 (14:55 IST)
നടന്റെ വ്യക്തി ജീവിതം സിനിമയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്. നടന്റെ പ്രകടനം കാണാനിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതം എനിക്ക് മുന്നില്‍ ഒരു വിഷയമായി വരുന്നില്ല. രണ്ടും രണ്ട് കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു നടന്റെ കാണുമ്പോള്‍ അദ്ദേഹം എത്തരത്തിലുള്ള ആളാണെന്ന് നോക്കാറില്ല. എന്നാല്‍ വെള്ളിത്തിരയ്‌ക്ക് പുറത്തുള്ള സിനിമാക്കാരുടെ ജീവിതം നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെയും ബോലിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍ എന്നിവരുടെയും സിനിമകള്‍ കാണുമ്പോള്‍ അവര്‍ക്കെതിരെയുണ്ടായിരുന്ന കേസുകളോ വിവാദങ്ങളോ താന്‍ ഓര്‍ക്കാറില്ല. ആ നടന്റെ അഭിനയം മാത്രമാണ് അപ്പോള്‍ മുന്നില്‍ കാണുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

താരങ്ങളുടെ വ്യക്തിജീവിതവും അവരുടെ സംഘടനാ നിലപാടുകളും പ്രേക്ഷകരെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു രഞ്ജിത്.

ദിലീപ് വിഷയത്തില്‍ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും വനിതാ കൂട്ടായ്‌മയായ ഡബ്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് രഞ്ജിതിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :