മോഹന്‍‌ലാലിനെ വെട്ടിലാക്കിയ സംഭവം; ‘പുറത്താ‍ക്കി എന്നതാണ് വാസ്‌തവം’ - ദിലീപിനെതിരെ ആഞ്ഞടിച്ച് ജഗദീഷ്

മോഹന്‍‌ലാലിനെ വെട്ടിലാക്കിയ സംഭവം; ‘പുറത്താ‍ക്കി എന്നതാണ് വാസ്‌തവം’ - ദിലീപിനെതിരെ ആഞ്ഞടിച്ച് ജഗദീഷ്

 jagadeesh , Amma , mohanlal , Dileep , ജഗദീഷ് , ദിലീപ് , അമ്മ , സിനിമ , മോഹന്‍‌ലാല്‍ , നടി
കൊച്ചി| jibin| Last Modified ഞായര്‍, 28 ഒക്‌ടോബര്‍ 2018 (13:18 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും സ്വയം രാജിവച്ച് പുറത്തു വരികയായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രസ്‌താവന തള്ളി സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ് രംഗത്ത്.

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കിയത്.

“ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപില്‍ നിന്നും പ്രസിഡന്റ് മോഹന്‍‌ലാല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജി ലഭിച്ചതോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. വിഷയത്തില്‍ മോഹന്‍‌ലാല്‍ പറഞ്ഞതാണ് വാസ്‌തവം“ - എന്നും ജഗദീഷ് പറഞ്ഞു.

ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്‌തത്. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു നടപടിയെന്നുമുള്ള ദിലീപിന്റെ പ്രസ്‌താവന അമ്മയ്‌ക്ക് മോഹന്‍‌ലാലിനും തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ജഗദീഷ് രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :