Rijisha M.|
Last Modified ചൊവ്വ, 27 നവംബര്‍ 2018 (12:01 IST)
സംവിധായകൻ റാം എന്ന് പറയുമ്പോൾ തന്നെ സിനിമാ പ്രേമികൾക്ക് ആവേശമാണ്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ തന്നെ ആരാധകരെ കൈയിലെടുത്ത സംവിധായകനാണ് റാം. ഇപ്പോഴിതാ പേരൻപും. സംവിധായകന്റെ മികവ് തെളിയിക്കാൻ മറ്റൊന്നും വേണ്ട.
ഐഎഫ്‌എഫ്‌ഐ വേദിയിൽ ആദ്യദിവസത്തെ പ്രദർശനത്തിന് ശേഷം തന്നെ പ്രേക്ഷകർ ഈ ചിത്രത്തെ എത്രമാത്രം സ്വീകരിച്ചു എന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് പതിവുകളെല്ലാം തെറ്റിച്ച് ചിത്രം രണ്ടാം ദിവസവും പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
'2009-ല്‍ തിരക്കഥ പൂര്‍ത്തിയായി. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മ്മൂക്കയുടേതാണെന്ന് സംവിധായകൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ
ഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു.
അതുപോലെ തന്നെ സാധനയും. തങ്കമീന്‍കളിലാണ് ഞാന്‍ സാധനയെ ആദ്യമായി കൊണ്ടുവരുന്നത്. ഞാന്‍ തന്നെയായിരുന്നു അതിലെ ഒരു പ്രധാനവേഷം ചെയ്തത്. എന്റെ മകളുടെ വേഷമാണ്
സാധന ചെയ്തത്. ചെല്ലമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അച്ഛനും മകളുമായി ഞങ്ങൾ തന്നെ അഭിനയിച്ചു.
തങ്കമീന്‍കള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. പേരന്‍പിലും അവള്‍ അഭിനയിച്ചാല്‍ മതിയെന്ന്. അന്ന് അവള്‍ ചെറിയ കുട്ടിയായിരുന്നു. നാലര വര്‍ഷങ്ങള്‍ ഞാന്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു. പേരന്‍പില്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യേണ്ടത്'- റാം പറഞ്ഞു.