മറ്റു പൊളിറ്റിക്‌സുകൾ ഒന്നുമില്ലെങ്കിൽ ഇത്തവണത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക് തന്നെ !

അപർണ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (11:29 IST)
മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്ന് വർഷങ്ങൾക്ക് ശേഷം റാമിന്റെ തമിഴ് സിനിമയിലൂടെ കണ്ടു എന്നതാണ് പേരൻപ് തരുന്ന സന്തോഷമെന്ന് സംവിധായകൻ സജിൻ ബാബു.റാമിന്റെ എറ്റവും നല്ല സിനിമയായും പേരൻപ് തോന്നിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയുടെ സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. എന്നാൽ ഫിലിം ഫെസ്റ്റിവലുകളിൽ മത്സര രംഗത്തുള്ളതിനാൽ ചിത്രത്തിന്റെ റിലീസ് വൈകിക്കൊണ്ടിരിക്കുകയാണ്. ഇനിയും തിയേറ്ററുകളിൽ എത്താൻ വൈകുമെന്നാണ് റിപ്പോർട്ട്.

മറ്റ് പൊളിടിക്സുകൾ ഒന്നുമില്ലെങ്കിൽ, അട്ടിമറികൾ ഒന്നും സംഭവിക്കില്ലെങ്കിൽ ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് സിനിമ കണ്ടവർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :