'മമ്മൂക്കയുടെ ഇത്തരം ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ'

Last Modified വ്യാഴം, 13 ജൂണ്‍ 2019 (14:15 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ഉണ്ടക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരാധകരുടെ കാത്തിപ്രിപ്പിന് വിരാമമിട്ടുകൊണ്ട് വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. മധുരരാജയുടെ വലിയ വിജയത്തിന് ശേഷമാണ് ഉണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും എന്തിന് സ്റ്റിൽസ്പോലും പ്രേക്ഷക,രിൽ ഏറെ ആകാക്ഷം ജനിപ്പിച്ചിരുന്നു.

ഇപ്പോഴിത ചിത്രം കാണാനായി താൻ അക്ഷമയായി കാത്തിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി രജിഷ വിജയൻ. ചിത്രത്തിന് ആശംസ നേർന്നുകൊണ്ടുള്ള രജീഷ വിജയന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

'ഉണ്ടയുടെ റിലീസിനായി ആകാക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ. ഖാലിദ് റഹ്‌മാൻ എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹം കാരണമാണ് ഞാൻ ഇന്ന് ഒരു നടിയായത്. മൂന്ന് വർഷങ്ങൾക്ക് ശേഷം താങ്കളുടെ ഒരു ക്രാഫ്റ്റ് കൂടി റിലീസിനൊരുങ്ങുന്നു. ഇതൊരു വലിയ വിജയമാകുമെന്ന് എനിക്കുറപ്പാണ്. ഈ ചിത്രം എനിക്ക് സ്പെശ്യലാണ്. മമ്മൂക്കയു ഇത്തരത്തിലുള്ള 'ഒരു കഥാപാത്രത്തിനായി കാത്തിരികുകയായിരുന്നു ഞാൻ. ഒടുവിൽ അത് സംഭവിക്കുന്നു' രജീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. വമ്പൻ താരനിര തെന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ആസിഫ് അലി സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അര്‍ജുന്‍ അശോകന്‍,,ഷൈന്‍ ടോം ചാക്കോ,വിനയ് ഫോര്‍ട്ട്,ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ‍, അലന്‍സിയർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Super duper excited for this one!!!hits the theatres tomorrow and so looking forward to this one. @khalidh.rahman though you’re one of my best friends and you’re the reason I am an actor today, but this one is so special because I know how abundantly talented and hardworking you’re! After 3 years another one of your craft is hitting theatres and I am sure this one will be one of a kind. I’ve been dying to see Mamookka don such a role and it’s finally happening! Wishing all the very best to the entire cast and crew!! See you all in theatres tomorrow ♥️ PS: @arjun_ashokan Achu ith polikkum!
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :