സൂര്യയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ രജീഷ വിജയന്‍, പുത്തന്‍ ചിത്രം ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (15:12 IST)

ധനുഷിന്റെ നായികയായി 'കര്‍ണന്‍'ല്‍ ശക്തമായ വേഷത്തിലെത്തിയ രജീഷ വിജയന്‍ തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ്. സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ഒരു പുതിയ ചിത്രത്തിന് രജീഷ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഭാഗമാണ് സൂര്യയും.

ഒരു അഭിഭാഷകന്റെ വേഷത്തിലാണ് എത്തുന്നത്. ഇതൊരു അതിഥി വേഷം കൂടിയാണ്. ആദിവാസി സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള സോഷ്യല്‍ ഡ്രാമയാണ് ഈ ചിത്രം. അതേസമയം രജീഷയുടെ കഥാപാത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ രജീഷ അവതരിപ്പിക്കുന്നുണ്ട്.നേരത്തെ മുത്തയ്യ മുരളീധരന്റെ ബയോപിക് വിജയ് സേതുപതി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നായികയായി രജീഷ പേരായിരുന്നു ഉയര്‍ന്നുവന്നത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്ന് വെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :