കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (15:05 IST)
ഇപ്പോഴും പ്രദര്‍ശനം തുടരുന്ന കര്‍ണന്‍ എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് രജീഷ പുറത്തെടുത്തത്. മലയാളികള്‍ക്കിടയിലും ധനുഷ് ചിത്രത്തില്‍ പ്രതീക്ഷ നേട്ടം കൈവരിക്കാനായി. ഇപ്പോഴിതാ തമിഴില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് രജീഷ വിജയന്‍. നടിയുടെ മൂന്നാമത്തെ തമിഴ് ചിത്രം നടന്‍ കാര്‍ത്തിക്കൊപ്പമാണ്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ നടി അവതരിപ്പിക്കും. രാഷി ഖന്നയാണ് മറ്റൊരു നായിക.
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും രജീഷ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സൂര്യ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും. നേരത്തെ മുത്തയ്യ മുരളീധരന്റെ ബയോപിക് വിജയ് സേതുപതി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നായികയായി രജീഷ പേരായിരുന്നു ഉയര്‍ന്നുവന്നത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്ന് വെച്ചു.