ആരും എന്റെ മുഖം കാണരുത് ! രാജ് കുന്ദ്ര കാറില്‍ നിന്ന് ഇറങ്ങിയത് ഹെല്‍മറ്റ് ധരിച്ച്; ആര്‍ക്കും മുഖം കൊടുക്കാതെ കയറിപ്പോയി (വീഡിയോ)

മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് രാജ് കുന്ദ്രയെ ഹെല്‍മറ്റ് ധരിച്ച നിലയില്‍ കണ്ടത്

രേണുക വേണു| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (09:37 IST)

നീലച്ചിത്ര നിര്‍മാണ കേസില്‍ കുറ്റാരോപിതനായ രാജ് കുന്ദ്രയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാപ്പരാസികളെയും ആരാധകരെയും ഒഴിവാക്കാനായി വിമാനത്താവളത്തില്‍ ഹെല്‍മറ്റ് ധരിച്ച് നടക്കുന്ന രാജ് കുന്ദ്രയെയാണ് വീഡിയോയില്‍ കാണുന്നത്.

മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് രാജ് കുന്ദ്രയെ ഹെല്‍മറ്റ് ധരിച്ച നിലയില്‍ കണ്ടത്. ഹെല്‍മറ്റ് ധരിച്ചാണ് കുന്ദ്ര കാറില്‍ നിന്ന് ഇറങ്ങിയത്. ആര്‍ക്കും മുഖം കൊടുക്കാതെ കുന്ദ്ര വിമാനത്താവളത്തിനുള്ളിലേക്ക് കയറി പോകുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അതേസമയം, നീലച്ചിത്ര നിര്‍മാണ കേസില്‍ പൊലീസ് തന്നെ കുടുക്കിയതാണെന്ന് രാജ് കുന്ദ്ര ആരോപിച്ചു. ഒരു വ്യവസായിയുടെ വ്യക്തിപരമായ പകപോക്കലിന്റെ ഫലമാണ് ഈ കേസെന്നും കുന്ദ്ര പറഞ്ഞു. സിബിഐക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :