നിങ്ങള്‍ പൊന്നിയിന്‍ സെല്‍വന്‍ കാണാന്‍ പോകുന്നുണ്ടോ? ഈ ഭാഷയില്‍ കാണുക, കാരണം ഇതാണ്

അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ കാണാന്‍ ഏത് ഭാഷയാണ് മലയാളി പ്രേക്ഷകര്‍ തിരഞ്ഞെടുക്കേണ്ടത്?

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (12:25 IST)
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. 500 കോടി മുതല്‍മുടക്കിലാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മണിരത്നം, കുമരവേല്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ കാണാന്‍ ഏത് ഭാഷയാണ് മലയാളി പ്രേക്ഷകര്‍ തിരഞ്ഞെടുക്കേണ്ടത്? ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം. കൂടുതല്‍ പേരും തമിഴിലാണ് ചിത്രം കണ്ടത്. എന്നാല്‍ മലയാളികള്‍ക്ക് വളരെ അനായാസം മനസ്സിലാകുന്ന തമിഴ് അല്ല പൊന്നിയിന്‍ സെല്‍വനിലേത്. ഇത് ആസ്വാദനത്തെ പ്രതികൂലമായി ബാധിച്ചെന്ന് നിരവധി പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നു.

ശുദ്ധ തമിഴ് ആയ സെന്തമിഴ് (ചെന്തമിഴ്) ആണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലേത്. അതുകൊണ്ട് തന്നെ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് 'പറയുക' എന്നതിന് തമിഴില്‍ 'സൊല്‍'
'സൊല്ലുങ്ക' എന്നാണ് സാധാരണയായി ഉപയോഗിക്കുക. എന്നാല്‍ സെന്തമിഴിലേക്ക് വരുമ്പോള്‍ അത് 'കൂറുങ്കല്‍' എന്നാണ് പറയുക. ഈ വ്യത്യാസം സിനിമയിലുടനീളം കാണാം. സെന്തമിഴ് അറിയാത്തവര്‍ പൊന്നിയിന്‍ സെല്‍വന്‍ കാണാന്‍ മലയാളം തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രതികരണം. ഡയലോഗ് ഡെലിവറിക്ക് വലിയ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :