കര്‍ണനാകാന്‍ വിക്രം ഒരുങ്ങി, കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി!

ബുധന്‍, 5 ഡിസം‌ബര്‍ 2018 (17:26 IST)

മഹാവീര്‍ കര്‍ണ, ആര്‍ എസ് വിമല്‍, വിക്രം, ചിയാന്‍, പൃഥ്വിരാജ്, മമ്മൂട്ടി, Mahaveer Karna, R S Vimal, Chiyaan, Vikram, Prithviraj, Mammootty

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ ജനുവരി ആദ്യം ചിത്രീകരണം തുടങ്ങും. ചിയാന്‍ വിക്രം കര്‍ണനായി അഭിനയിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.
 
രണ്ടര മണിക്കൂറായിരിക്കും ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഇതില്‍ അര മണിക്കൂര്‍ കുരുക്ഷേത്ര യുദ്ധത്തിന്‍റെ ചിത്രീകരണമായിരിക്കും.
 
ആറുമാസത്തിലേറെ ഹൈദരാബാദില്‍ ചിത്രീകരണം നീണ്ടുനില്‍ക്കും. അത്രയും തന്നെ പോസ്റ്റ് പ്രൊഡക്ഷനും സമയമെടുക്കും. 70 ശതമാനത്തോളം രംഗങ്ങളില്‍ വി എഫ് എക്സ് ഉപയോഗിക്കുന്നുണ്ട്.
 
കര്‍ണന്‍റെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ കാണാന്‍ ശ്രമിക്കുന്ന മഹാവീര്‍ കര്‍ണയില്‍ ഇന്ത്യയിലെ മിക്ക ഭാഷകളില്‍ നിന്നും അഭിനേതാക്കള്‍ എത്തും. താരനിര്‍ണയം പുരോഗമിക്കുകയാണ്. 
 
ശരീരഭാരം 20 കിലോയോളം വര്‍ദ്ധിപ്പിച്ച ഒരു വിക്രമിനെയായിരിക്കും ഈ ചിത്രത്തില്‍ കാണാനാവുക. ചിത്രത്തിനായി വിക്രം കുതിരയോട്ടം പഠിച്ചു.
 
മഹാവീര്‍ കര്‍ണയുടെ പ്രീ വിഷ്വലൈസേഷന്‍ പൂര്‍ത്തിയായി. തമിഴിലും ഹിന്ദിയിലുമായി ചിത്രം പുറത്തിറങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തമന്നയുടെ പ്രിയതാരം, അത് മമ്മൂട്ടിയല്ലാതെ മറ്റാര് !

തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. ...

news

അമരം വെറുതെയങ്ങ് ഉണ്ടായതല്ല, അതില്‍ മമ്മൂട്ടിയുടെ കഠിനമായ തപമുണ്ട്!

സ്നേഹത്തിൻറെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള ...

news

പ്രണയം തലയ്‌ക്കുപിടിച്ച് ഹൻസിക, ചിമ്പുവിന് ശേഷം അടുത്ത സൂപ്പർതാരം ആര്?

സിനിമയിലെ നിരവധി നടീനടന്മാർ പലതരം ഗോസിപ്പുകൾക്കും ഇരയായിട്ടുണ്ട്. ഇപ്പോൾ ...

news

ഒടിയനെ ലോകം മുഴുവന്‍ കാണും; 3500 തിയേറ്ററുകളിലായി വമ്പന്‍ റിലീസ് - വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്‍

ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. ഡിസംബര്‍ 14ന് ...

Widgets Magazine