യുകെയില്‍ നിന്നും പൃഥ്വിരാജ്,എംപുരാന്‍ തിരക്കില്‍ സംവിധായകനും സംഘവും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (09:07 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ ചിത്രീകരണം സമയമെടുത്ത് പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. ഒക്ടോബര്‍ 5 ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ യുകെയില്‍ നിന്നുള്ള പൃഥ്വിരാജിന്റെയും അണിയറ പ്രവര്‍ത്തകരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അടുത്ത ഷെഡ്യൂളിനായുള്ള ലൊക്കേഷന്‍ ഹണ്ടിലാണ് സംവിധായകന്‍ എന്ന് തോന്നുന്നു. വൈകാതെ തന്നെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്കാ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള ചിത്രമാണിത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ഉണ്ട്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ സിനിമയ്ക്ക് റിലീസ് ഉണ്ടാകും.പാന്‍ വേള്‍ഡ് ചിത്രമായാണ് ചിത്രം ഒരുങ്ങുന്നത്.
മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :