ആര്യയുടെ പേരു പറയാതെ പൃഥ്വി, മോശമായെന്ന് സോഷ്യല്‍ മീഡിയ!

വെള്ളി, 9 മാര്‍ച്ച് 2018 (14:55 IST)

സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് പുതിയ കമ്പനിയുടെ പേര്. മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന സിനിമാനിര്‍മ്മാണ കമ്പനിയില്‍ താരം അംഗമായിരുന്നു.
 
കഴിഞ്ഞ വര്‍ഷമാണ് ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്മാറിയത്. പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, തമിഴ് ചലച്ചിത്ര താരം എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. 
 
സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് തന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചത്. അതേസമയം, ഓഗസ്ത് സിനിമാസിലെ മറ്റൊരംഗമായ ആര്യയുടെ പേര് പറയാത്തത് എന്തെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല എന്നാണ് പാപ്പരാസികളുടെ കണ്ടു പിടുത്തം. 

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നു. ഇപ്പോൾ… അത് നിങ്ങളുമായി പങ്കുവയ്ക്കാൻ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിർമാണ കമ്പനി കൂടി!
 
എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
 
എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാൻ ഒരു വർഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിർമാണ മേഖലക്ക് ഒരു പുത്തൻ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങൾ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാൻ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മൾ എങ്ങനെ ഒരു പടി കൂടുതൽ അടുക്കുന്നു?
 
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തുടർന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
 
എന്നെ ഞാൻ ആക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിർമാണ മേഖലയിലേക്ക് കടന്നു വന്നപ്പോൾ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി പറഞ്ഞു കൊണ്ട്,
 
സുപ്രിയയും ഞാനും അഭിമാനപൂർവം അവതരിപ്പിക്കുന്നു, 
പൃഥ്വിരാജ് പ്രൊഡക്ഷൻസ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അമ്മയ്ക്ക് സര്‍പ്രൈസ് ആകട്ടേയെന്ന് കരുതി, ലാലേട്ടനും അത് തന്നെ പറഞ്ഞു- വൈറലാകുന്ന കുറിപ്പ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ ...

news

കഥാപാത്രവും ഞാനെന്ന നടിയും രണ്ടാണെന്ന് പാര്‍വതി, രാജന്‍‌സക്കറിയ പിന്നെ എന്തായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കു‌ള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കാണ്. ...

news

നത്തെലിയിലും കൊടക്കമ്പിയിലുമൊതുക്കാനാവില്ല; ഇന്ദ്രന്‍സ് തുടങ്ങിയിട്ടേയുള്ളൂ....

ജനിച്ചത് കൊച്ചുവേലു സുരേന്ദ്രന്‍ എന്ന പേരുമായാണ്. എന്നാല്‍ ആ പേരുപറഞ്ഞാല്‍ ആര്‍ക്കും ...

news

അവാര്‍ഡിന് ഭാഗ്യമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു, ഇത്തവണ അവാര്‍ഡുമായി മുന്നില്‍!

‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം ...

Widgets Magazine