പൂമരവും പിന്നെ ട്രോ‌ളർമാരും, കാളിദാസ് ആവേശത്തിലാണ്

പൂമരം പറയുന്ന കാമ്പസ് കഥ!

aparna shaji| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (11:33 IST)
'ഞാനും, ഞാനുമെന്റാളും... ആ നാൽപ്പത് പേരും, പൂമരം കൊണ്ട്...കപ്പലുണ്ടാക്കി..' ഇപ്പോൾ യൂട്യുബിലും സോഷ്യൽ മീഡിയയിലും ചർച്ച ചെയ്യപ്പെടുന്നത് ഈ പാട്ടാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’ എന്ന കാളിദാസ് ചിത്രത്തിലെ ഗാനമാണിത്. കാളിദാസൻ പാടുന്ന ഈ പാട്ട് ഏറ്റുചൊല്ലുന്നത് വീഡിയോയിൽ കാണുന്നവർ മാത്രമല്ല, കേരളത്തിലെ ഓരോ യുവ മനസ്സും കൂടിയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയപ്പോൾ ട്രോളർമാർ അതങ്ങ് ആഘോഷമാക്കി.

ഫൈസല്‍ റാസി എഴുതി സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും 18 ലക്ഷം ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കുന്നത്. പാട്ടിലെ വരികളെ കുറിച്ചാണ് ട്രോളർമാർ എഴുതിയിരിക്കുന്നത്. എന്തായാലും ട്രോളുകള്‍ കണ്ട് രസിച്ച കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കാമ്പസിലെ രാഷ്ട്രീയവും പ്രണയും സൌഹൃദവും പ്രതികാരവും സംഘര്‍ഷവുമെല്ലാം പൂമരത്തില്‍ പറയുന്നുണ്ട്. പൂമരത്തില്‍ കുഞ്ചാക്കോബോബനും മീരാജാസ്മിനും അതിഥികളായി എത്തുന്നുണ്ട്. ഇരുവരും ചലച്ചിത്രതാരങ്ങളായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :