“എന്തൊരഴകാണ് ആ കുപ്പായക്കാരിക്ക്...” - കാളിദാസന്‍ പാടുന്നു, ഏറ്റുപാടി പൂമരം !

കാളിദാസ് ജയറാം പാടിത്തകര്‍ക്കുകയാണ്!

Last Modified വെള്ളി, 18 നവം‌ബര്‍ 2016 (18:19 IST)
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പൂമരം’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണിത്. ഒരു കാമ്പസ് കഥയാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നത്.

കാമ്പസിലെ രാഷ്ട്രീയവും പ്രണയും സൌഹൃദവും പ്രതികാരവും സംഘര്‍ഷവുമെല്ലാം പൂമരത്തില്‍ പറയുന്നുണ്ട്.

ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഞാനും ഞാനുമെന്‍റാളും ആ നാല്‍പ്പതുപേരും...’ എന്നുതുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവന്നിരിക്കുന്നത്. കാളിദാസന്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന രീതിയിലാണ് ഈ മനോഹരഗാനം ചിത്രീകരിച്ചിരിക്കുന്നത്.

പൂമരത്തില്‍ കുഞ്ചാക്കോബോബനും മീരാജാസ്മിനും അതിഥികളായി എത്തുന്നുണ്ട്. ഇരുവരും ചലച്ചിത്രതാരങ്ങളായി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :