'തൃഷയ്‌ക്കൊപ്പമുള്ള വിജയ്‌യുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍'

തൃഷയുടെ കൂടെയുള്ള വിജയ്‌യുടെ യാത്ര വ്യക്തിപരം

നിഹാരിക കെ.എസ്| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (11:35 IST)
വിജയ്‌യും തൃഷയും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളെന്ന് ബിജെപി. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഈ മാസം 12ന് ഗോവയിലേക്ക് വിജയ്‌യും തൃഷയും ഒന്നിച്ചായിരുന്നു പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ, ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ്ടാഗും പ്രചരിച്ചു.

ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയത്. ഡിഎംകെയെ വിമര്‍ശിച്ചാണ് അണ്ണാമലൈ എത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഡിഎംകെയുടെ ഐടി വിംഗിന് വിജയ്‌യുടെയും തൃഷയുടെയും ദൃശ്യങ്ങള്‍ കൈമാറി.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച പരാതി നല്‍കും. വിജയ്ക്കൊപ്പം ആര് വേണമെന്നുള്ളത് വിജയ്‌യുടെ തീരുമാനമാണ്. പ്രചരിക്കുന്ന ഫോട്ടോ ആര് പുറത്ത് വിട്ടു? ഇങ്ങനെ വരുന്നവരുടെ ഫോട്ടോ എടുക്കുന്നതാണോ സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ ജോലി? അദ്ദേഹം ബിജെപിക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിലും അയാളുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണോ നിങ്ങള്‍ കാണിക്കേണ്ട രാഷ്ട്രീയ സംസ്‌കാരം എന്നാണ് അണ്ണാമലൈ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :