തുണി അഴിക്കാന്‍ സല്‍മാന് അമീറിന്റെ വെല്ലുവിളി

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (14:49 IST)
സൌഹൃദത്തിന് വേണ്ടി സല്‍മാന്‍ തുണിയഴിക്കുമോ? ബോളിവുഡിലെ സൂപ്പര്‍ താരം അമീര്‍ ഖാനാണ് ഇതിനായി സല്ലുവിനെ വെല്ലുവിളിച്ചിരിക്കുന്നത്.

പി കെയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ട അവസരത്തിലാണ് അമീര്‍ വെല്ലുവിളി നടത്തിയത്.ധൂം ത്രീയ്ക്കായ് താന്‍ ധരിച്ച തൊപ്പി
സല്‍മാന്‍ ബിഗ്‌ബോസില്‍ അണിഞ്ഞിരുന്നെന്ന് പറഞ്ഞ അമീര്‍ ഇതേ സൌഹൃദം തനിക്ക് പരീക്ഷിക്കണമെന്നും സല്‍മാന്‍ ഖാന്‍ നഗ്നനാകുമോ എന്ന് കാണണമെന്നും പറഞ്ഞു.

പോസ്റ്ററില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത്
നേരത്തെ വന്‍ വിവാദത്തിന്
വഴിതെളിച്ചിരുന്നു എന്നാല്‍
ഇതേപ്പറ്റി താന്‍ നഗ്നതയെ അശ്ലീലമായി കാണുന്നില്ലെന്നും അശ്ലീലത ആളുകളുടെ മനസ്സിലാണെന്നുമാണ് അമീര്‍ പ്രതികരിച്ചത്.

സിനിമയില്‍ അമീര്‍ ബോജ്പൂരിയില്‍ സംസാരിക്കുന്ന നിരവധി രംഗങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന പികെ ഡിസംബര്‍ 19 ന് പുറത്തിറങ്ങും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :