അമീറിനെ കണ്ട് ഫേസ്ബുക്കികളും തുണിയുരിഞ്ഞു!

മുംബൈ| VISHNU.NL| Last Updated: ശനി, 9 ഓഗസ്റ്റ് 2014 (11:56 IST)
ആമീര്‍ഖാന്റെ വിവാദമായ പികെയുടെ പോസ്സ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണങ്ങള്‍ സിനിമാലോകത്ത് ചര്‍ച്ചകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ ആമീറിനേ പോലും ഞെട്ടിക്കുന്ന തരത്തില്‍ പച്ചയായി പികെയുടെ പോസ്റ്ററും കോപ്പിയടിച്ചിരിക്കുന്നു.

ആമീര്‍ഖാനേപ്പോലെ നഗ്നനായി ട്രാന്‍സിസ്റ്റര്‍ കൊണ്ട് നഗ്നത മറച്ചിരിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ഒരാള്‍ പടം പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ട് ആമീര്‍ഖാന്റെ ആരാധകര്‍ പോലും ഞെട്ടിയിരിക്കുകയാണ്. അമീര്‍ ഖാന്റെ വിവാദ പികെ പോസ്റ്റര്‍ ചുമരില്‍ തൂക്കിയാണ് അപരന്‍ പാരഡി പോസ്റ്ററുമായി രംഗത്തു വന്നത്.

എന്നാല്‍ ഇത് വെറും സാമ്പിള്‍ മാത്രമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പികെയുടെ പോസ്റ്ററിനേ പലതരത്തില്‍ കളിയാക്കുന്ന പോസ്റ്റുകള്‍കൊണ്ട് നിറയുകയാണ്.

1973ല്‍ പോര്‍ച്ചുഗീസ് സംഗീതജ്ഞനായ ഖ്വിം ബാറിറോസ് തന്റെ സംഗീത ആല്‍ബത്തിന്റെ പ്രമോഷനുവേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ സമാന രൂപമാണ് അമീര്‍ ഖാന്‍ കോപ്പിയടിച്ചത്. ഈ ചിത്രം തരംഗവും ഒപ്പം വിവാദവും ആയിരിക്കുമ്പോഴാണ് ഇതേ ചിത്രം വീണ്ടും, വീണ്ടും കോപ്പിയടിച്ച് കൊണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :