അവസാന അത്താഴത്തെ ഓര്‍മ്മിപ്പിച്ച് മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലയ്ക്കൽ!

അപർണ| Last Modified ചൊവ്വ, 1 ജനുവരി 2019 (10:55 IST)
ശങ്കർ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, പുതുവർഷം പിറന്ന രാത്രി 12 മണിക്കാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ ആണ് ചിത്രം നിർമിക്കുന്നത്.

ക്രിസ്തുവിന്റെ അവസാന അത്താഴത്തെ ഓര്‍മ്മിക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്ററെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ജോണ്‍ എബ്രഹം പാലയ്ക്കല്‍ എന്ന കഥപാത്രമായാണ് ‘പതിനെട്ടാം പടി’യില്‍ മമ്മൂട്ടിയെത്തുന്നത്. ഒട്ടേറെ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം അണിയിച്ചിരിക്കുന്നത്.

18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :