ഇതായിരുന്നോ സർപ്രൈസ്? നിരാശയോടെ പൃഥ്വിയോട് മമ്മൂട്ടി ആരാധകർ!

അപർണ| Last Updated: തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (11:06 IST)
പുതുവർത്തോടനുബന്ധിച്ച് പ്രേക്ഷകർക്ക് വമ്പൻ സർപ്രൈസ് നൽകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ട കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡന്‍ഷന്‍സ് ആണ്. തന്റെ സർപ്രൈസ് ഇതാണെന്ന് പൃഥ്വി അറിയിച്ചപ്പോൾ പക്ഷേ സന്തോഷമില്ലാതിരുന്നത് മമ്മൂട്ടി ആരാധകർക്കാണ്.

പൃഥ്വിരാജ് ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് കാത്തിരിപ്പുണ്ടെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ രാവിലെ അറിയിച്ചിരുന്നു. എന്നാൽ, മമ്മൂട്ടിയുമൊത്ത് ഒരു ചിത്രം അനൌൺസ് ചെയ്യുമെന്നായിരുന്നു ആരാധകർ കരുതിയത്. പക്ഷേ, പേട്ടയുടെ വിതരണാവകാശം ആണെന്ന് അറിഞ്ഞതോടെ നിരാശയിലായിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :