ഇനിയൊരു ബ്രേക്ക്! പാർവതി അഭിനയം നിർത്തുന്നു?

ശനി, 11 ഓഗസ്റ്റ് 2018 (15:21 IST)


മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006ൽ സിനിമയിലേക്കെത്തിയെങ്കിലും നീണ്ട വർഷങ്ങൾക്ക് ശേഷം മാരിയാൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ തന്റെ സ്ഥാനം താരം ഉറപ്പിച്ചത്. പിന്നീട് ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു മികച്ച നടിയാണെന്ന് പാർവതി തെളിയിച്ചു.
 
അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. 
 
വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്‌നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു. ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്ന പാർവതി ഇനി ഇതിൽ നിന്നെല്ലാം താൽക്കാലികമായി വിട്ടു നിൽക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സിനിമയിൽ നിന്നും താരം ബ്രേക്ക് എടുക്കുകയാണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
 
മമ്മൂട്ടിച്ചിത്രം കസബയ്‌ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വരെ പാര്‍വ്വതിയ്ക്ക് വിധേയയാവേണ്ടി വന്നിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'നരസിംഹം' പോലെ ഒരു ചിത്രം ഇനി ചെയ്യില്ല; രഞ്ജിത്

'ഒരേ തരത്തിൽപെട്ട സിനിമകൾ ചെയ്‌തുകൊണ്ടിരുന്നാൽ സംവിധായകൻ എന്ന നിലയിൽ ബോറടിക്കുമെന്നും ...

news

‘അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, പ്ലീസ്’

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തൻ' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ...

news

'സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ്?'

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെതിരെ ‘കൈ തോക്ക്’ ചൂണ്ടിയ ...

news

സിനിമയിലെ സ്ത്രീവിരുദ്ധത; ഞാൻ മാപ്പ് പറയില്ല, എന്തിന്റെ ആവശ്യത്തിന്? - രഞ്ജിത് ചോദിക്കുന്നു

സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട് താനെഴുതിയ കഥകളിൽ പുരുഷന്മാരെ സ്ത്രീകൾക്കെതിരെ ...

Widgets Magazine