‘ആദ്യ നായകൻ മമ്മൂക്ക ആകണമെന്നായിരുന്നു മനസ്സിൽ’- മിഥുൻ പറയുന്നു

‘മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ എനിക്ക് ഭയമില്ലായിരുന്നു, പക്ഷേ അത് നടന്നില്ല’ - മിഥുൻ പറയുന്നു

അപർണ| Last Modified ശനി, 11 ഓഗസ്റ്റ് 2018 (09:12 IST)
മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് സിനിമകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. സിനിമാക്കാരൻ ആകണമെന്ന ആഗ്രഹം മനസ്സിൽ തോന്നിയപ്പോൾ ആദ്യ നായകൻ ആകണമെന്നായിരുന്നു തന്റെ താൽപ്പര്യമെന്ന് മിഥുൻ പറയുന്നു. . മാതൃഭൂമി കപ്പ ടി.വി ഹാപ്പിനെസ് പ്രോജക്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ തിരക്കഥയ്ക്ക് ശേഷം മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോയി. ഒരു സുഹൃത്ത് വഴിയാണ് ലൊക്കേഷനിൽ എത്തിയത്. അദ്ദേഹം എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തി. മമ്മൂക്കയുടെ അടുത്ത് തിരക്കഥ പറയുന്നതിൽ ഭയമൊന്നുമില്ലായിരുന്നു. പക്ഷേ, പരിചയപ്പെടുത്തിയ ശേഷം കഥ പറയാൻ പറ്റിയില്ല. ഒറ്റയടിക്ക് കഥ പറയാൻ പറ്റില്ലെന്നും മമ്മൂക്കയുമായി പരിചയം ഉണ്ടാക്കണം, എന്നിട്ട് പതുക്കെ കഥപറയണമെന്നും അദ്ദേഹം പറഞ്ഞുതന്നു. അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയായി.‘- മിഥുൻ പറയുന്നു.

പിന്നീട് അജു വർഗീസിനേയും നിവിൻ പോളിയേയും കണ്ടുമുട്ടിയതോടെയാണ് സിനിമാ ജീവിതത്തിൽ ഒരു മാറ്റമുണ്ടായതെന്ന് മിഥുൻ പറയുന്നു. സിനിമയിലെ തന്റെ ഗോഡ് ഫാദർ അജു വർഗീസ് ആണെന്നും മിഥുൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :