താരസംഘടനയായ 'അമ്മ'യോട് എനിക്ക് ബഹുമാനമുണ്ട്: മനസ്സുതുറന്ന് പാർവതി തിരുവോത്ത്

Last Updated: ശനി, 12 ജനുവരി 2019 (18:27 IST)
ഈ അടുത്തകാലത്ത് ഏറ്റവും കൂടുതൽ വിവാദം സൃഷ്‌ടിച്ച മലയാള സിനിമയിലെ നായിക ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നത് പാർവതി തിരുവോത്തിന്റെ പേര് തന്നെയായിരിക്കും. മമ്മൂക്കയുടെ 'കസബ'യിൽ നിന്ന് തുടങ്ങുകയാണ് വിവാദങ്ങളുടെ തുടക്കം.

ഒടുവിൽ താരസംഘടനയായ അമ്മയിൽ നിന്നും വേർപെട്ട് ഡബ്ല്യൂ സി സി എന്ന പെൺതാരക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്‌തു. എന്നാൽ താരസംഘടനയായ അമ്മയെക്കുറിച്ച് പാർവതി ഇപ്പോൾ മനസ്സ് തുറക്കുകയാണ്. താരസംഘടനയായ അമ്മയോട് തനിക്ക് ബഹുമാനമുണ്ടെന്നാണ് നടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

അമ്മ എന്ന സങ്കടന പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്, അതിനോടുള്ള ബഹുമാനവും ഉണ്ട് . എന്നാല്‍ നീതിക്ക് വേണ്ടി പോരാടുമെന്ന് നടി പാര്‍വതി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :