പരോളിന്റെ സാറ്റ്‌ലൈറ്റ് അവകാശം വമ്പന്‍ തുകയ്‌ക്ക് വിറ്റു; മെഗാസ്‌റ്റാറിന്റെ ചിത്രത്തിനായി മനോരമ പൊടിച്ചത് കോടികള്‍

കൊച്ചി, ശനി, 14 ഏപ്രില്‍ 2018 (10:32 IST)

  parole movie , parole , satalite rights , mammootty , സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് , പരോള്‍ , മമ്മൂട്ടി , മനോരമ , സാറ്റ്‌ലൈറ്റ്

മെഗാസ്‌റ്റാര്‍ മമ്മൂട്ടി നായകനായ പരോള്‍ മികച്ച അഭിപ്രായവുമായി രണ്ടാം വാരം പിന്നിട്ടതോടെ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ് സ്വന്തമാക്കി.

4 കോടി 60 ലക്ഷം രൂപയ്ക്കാണ് പരോളിന്റെ സാറ്റ്‌ലൈറ്റ് മനോരമ നേടിയത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കണ്ടശേഷമാണ് മനോരമ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ് എടുത്തതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ് വ്യക്തമാക്കി.

നേരത്തെ, പരോളിന്റെ ഓഡിയോ റൈറ്റ് മനോരമ നേരത്തെ 17 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.

സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരോള്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് സന്ദിത് ആണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.

ബാംഗ്ലൂരിലും കേരളത്തിലുമായി ചിത്രീകരിച്ച പരോള്‍ ഒരു ത്രില്ലര്‍ മൂഡിലുള്ള ഫാമിലി ഡ്രാമയാണ്. എസ് ലോകനാഥന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ശരത് ആണ്. സില്‍‌വയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

രഞ്ചിത്തും മോഹൻലാലു ഒന്നിക്കുന്ന ബിലാത്തിക്കഥ ഓണത്തിന് തീയറ്ററുകളിലെത്തും

ലോഹത്തിനു ശെഷം മോഹൻലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന് ...

news

നവരസ പരമ്പരയിലൂടെ ജയരാജ് വീണ്ടും രാജ്യത്തെ മികച്ച സംവിധായകന്‍

ജയരാജിന് ഇതൊരു പുതിയ കാര്യമല്ല. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും പുരസ്കാരങ്ങള്‍ ...

news

ദിലീപേട്ടന്‍ എനിക്കെന്റെ സഹോദരനെ പോലെ: നമിത പ്രമോദ്

കമ്മാരസംഭവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് നടി നമിത പ്രമോദ്. ...

news

ശ്രീദേവി മികച്ച നടി - പുരസ്കാരത്തിന്‍റെ കണ്ണീര്‍ത്തിളക്കം!

മരണത്തിന്‍റെ കയത്തില്‍ പെട്ടുപോയെങ്കിലും അവസാനചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ...

Widgets Magazine