'ഓറഞ്ച് ബ്യൂട്ടി': മഡോണയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നിഹാരിക കെ എസ്| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:22 IST)
പ്രേമം എന്ന ചിത്രത്തിലൂടെ അൽഫോൻസ് പുത്രൻ സമ്മാനിച്ച നായികയാണ് മഡോണ സെബാസ്റ്റിൻ. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച മഡോണ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും നായികയായി. ഏഴ് വർഷത്തിലധികമായി അഭിനയ ജീവിതം ആരംഭിച്ചിട്ട്.

മഡോണയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ചു. ഓറഞ്ച് സാരിയിൽ അതിമനോഹരിയാണ് നടി. ഓറഞ്ച് ബ്യൂട്ടി എന്നാണ് ആരാധകർ ഈ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന കമന്റ്.

കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :