'പല നിർമാതാക്കളും ശമ്പളം തന്നിട്ടില്ല, എനിക്ക് ഇഷ്ടം പോലെ ശമ്പളം കിട്ടാൻ ബാക്കിയുണ്ട്': മിയ

Miya
നിഹാരിക കെ എസ്| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:30 IST)
നടി മിയയുടെ പുതിയ വെബ് സീരിസ് ‘ജയ് മഹേന്ദ്രന്‍’ വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. കുഞ്ഞുണ്ടായ ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് മിയ ഇപ്പോൾ. തന്റെ പുതിയ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മിയ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലെ പ്രതിഫലത്തെ കുറിച്ചാണ് മിയ സംസാരിക്കുന്നത്.

സിനിമയിൽ അഭിനയിച്ചിട്ട് പ്രതിഫലം ഒട്ടും കിട്ടാത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നും, അഡ്വാൻസ് കിട്ടിയ തുക കൊണ്ട് ചില സിനിമകൾ പൂർത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പ്രുയുന്നു.

'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാൻ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട്. പ്രൊഡ്യൂസർ പറയും നമ്മുക്ക് ഇച്ചിരി ഫിനാൻഷ്യൽ പ്രശ്‌നം ഉണ്ട് ഡബ്ബിങ്ങിന് തരാം… ഓക്കേ അത് കേട്ട് നമ്മൾ പോകുന്നു, പിന്നീട് ഡബ്ബിങ്ന് വരുന്നു, രണ്ടു ദിവസം ഒക്കെ കാണും. ആദ്യത്തെ ദിവസം കഴിയുമ്പോൾ നമ്മൾ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്.

അപ്പോൾ നമ്മൾ എന്തായിരിക്കും വിചാരിക്കുന്നത് അയാൾ മാർക്കറ്റിങ്ങിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തീയേറ്ററിൽ ഇറങ്ങി കഴിയുമ്പോൾ അതിൽ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോൾ നമ്മളെ സെറ്റിൽ ചെയ്യുമായിരിക്കും എന്ന് വിചാരിക്കും. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും… തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ ഉണ്ട്.

അഡ്വാൻസ് മാത്രം കിട്ടിയ സിനിമ പോലും എനിക്ക് ഉണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായി കിട്ടാൻ ഉണ്ട്. നമ്മൾ ചോദിച്ചോണ്ട് ഇരിക്കും, പക്ഷേ കിട്ടണമെന്നില്ല. പക്ഷെ ചില മിടുക്കുള്ള ആർട്ടിസ്റ്റുകൾ എന്താ ചെയ്യുന്നതെന്ന് വെച്ചാൽ കുത്തിനു പിടിച്ചു മേടിക്കുകയല്ല, ഡബ്ബിങ്ങിന് വരത്തില്ല. നമ്മൾ ആത്മാർത്ഥതയുടെ നിറകുടമായിട്ട് ഈ സിനിമ നന്നാവട്ടെ അയാള് തരുവായിരിക്കും തരുവായിരിക്കും എന്ന് വിചാരിച്ച് നമ്മൾ ഇങ്ങനെ ഇരിക്കുമ്പോൾ നമ്മുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവർ ചെന്ന് പൈസ മേടിച്ചിട്ട് പോവുകയും ചെയ്യും', മിയ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...