ഒരു നേട്ടം കൂടി.... ഒരേയൊരു നയന്‍താര, അറിഞ്ഞോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (11:03 IST)
മലയാളത്തില്‍ നിന്ന് ഉയര്‍ന്നു പറന്ന താരമാണ് നയന്‍താര. കോടികളുടെ ആസ്തിയുള്ള ലേഡി സ്റ്റാറിനെ മലയാളി താരങ്ങള്‍ പോലും നേടാത്ത ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ഈ നേട്ടത്തില്‍ നടിക്കൊപ്പം ചേര്‍ത്തുവയ്ക്കാന്‍ മലയാളത്തില്‍ നിന്നും പേരുകളില്ല. ഇന്ത്യയിലുള്ള താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ പ്രിയങ്ക ചോപ്ര മാത്രം.റിയാന്ന, ജീജി ഹദീദ്, മേഗന്‍ സ്റ്റാലിയന്‍, കാറ്റി പെറി തുടങ്ങിയ നടിമാര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് വനിത നടിമാര്‍.

സൗദി അറേബ്യയില്‍ ഫോര്‍മുല വണ്‍ റേസിംഗ് ഇവന്റ് നേരിട്ട് കാണാന്‍ അവസരം ലഭിച്ച മലയാളി സിനിമാതാരമാണ് നയന്‍താര. റേസിങ്ങിന്റെ ആദ്യദിനത്തില്‍ നയന്‍താരയുടെ കൂടെത്തന്നെ വിഘ്‌നേഷ് ശിവനും ഉണ്ടായിരുന്നു.

വേറൊരു സന്തോഷവാര്‍ത്ത കൂടി കഴിഞ്ഞ ദിവസം നയന്‍താര പങ്കുവെച്ചിരുന്നു. നടിയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആയ നയന്‍സ്‌കിന്‍ കാനഡയിലും ആരംഭിച്ചിരിക്കുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ ആയും വാങ്ങാന്‍ സാധിക്കും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :