10,000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരം,19 മത്സരാര്‍ത്ഥികള്‍ക്കായി അത്യാധുനിക സൗകര്യങ്ങള്‍, ബിഗ് ബോസ് മലയാളം സീസണ്‍ 6 പൊളിക്കും!

Bigg Boss Malayalam Season 6
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (09:29 IST)
Bigg Boss Malayalam Season 6
ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമായി. കഴിഞ്ഞ അഞ്ചു സീസണുകളിലെയും പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണത്തെയും അവതാരകന്‍. മത്സരാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞെങ്കിലും ബിഗ് ബോസ് വീടിനെക്കുറിച്ച് അറിയുവാന്‍ പ്രേക്ഷകര്‍ ഇപ്പോഴും താല്‍പര്യം കാണിക്കുന്നു. രണ്ട് കോമണര്‍ ഉള്‍പ്പെടെ ആദ്യദിനം തന്നെ 19 മത്സരാര്‍ത്ഥികളാണ് വീട്ടിലേക്ക് കയറിയത്.ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ ടാഗ് ലൈന്‍.
ഇത്തവണത്തെ ബിഗ് ബോസ് വീട് സെറ്റ് ചെയ്തിരിക്കുന്നത് ചെന്നൈയില്‍ തന്നെയാണ്. നാല് ബെഡ്‌റൂമുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. അതെല്ലാം അത്യാധുനിക സൗകര്യങ്ങളോടെ സെറ്റ് ചെയ്ത റൂമുകളാണ്. ഇത്തവണത്തെ മറ്റൊരു പ്രത്യേകത ഗ്ലാസ് ഹൗസ് ഡിസൈനാണ്.

ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.ഡിസൈനര്‍മാരായ കഞ്ചന്‍കുമാര്‍ ബന്ദവാനെയും ഭാര്യ രൂപാലിയും ചേര്‍ന്നാണ് ബിഗ് ബോസ് ഹൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 10,000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് വീട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :