ഓണം ആഘോഷമാക്കാം, യുവതാരങ്ങളുടെ ആക്ഷന്‍ പടം,ആര്‍ഡിഎക്‌സിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ...
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:10 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആക്ഷനും സ്‌റ്റൈലും ഒരുമിച്ച് എത്തിയാല്‍ എങ്ങനെ ഉണ്ടാകും? അതുതന്നെയാണ് ആര്‍ഡിഎക്‌സ് കാഴ്ചക്കാര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്.ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
ഓണം കളറാക്കാന്‍ ഓഗസ്റ്റ് 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്‌സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.