കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (11:05 IST)
സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും.നേഴ്‌സാണ് അനിഷ.അങ്കമാലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.പ്രതിസന്ധിഘട്ടത്തിലും ഭര്‍ത്താവ് ആന്റണി വര്‍ഗീസിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ അനീഷയും ഉണ്ടായിരുന്നു. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള്‍ കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും. ഇപ്പോഴിതാ ഭാര്യക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍.
' സെല്‍ഫികളിലെ പുഞ്ചിരി പോലെ, നീ എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..... വിവാഹ വാര്‍ഷിക ആശംസകള്‍',-ആന്റണി വര്‍ഗീസ് കുറിച്ചു.
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ഓണം കളറാക്കാന്‍ ഓഗസ്റ്റ് 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.