രജനീകാന്തിനെയും ഷാരൂഖിനെയും കടത്തിവെട്ടി മോഹൻലാൽ; 'ഒടിയൻ' രണ്ടും കൽപ്പിച്ചുള്ള വരവ് തന്നെ

രജനീകാന്തിനെയും ഷാരൂഖിനെയും കടത്തിവെട്ടി മോഹൻലാൽ; 'ഒടിയൻ' രണ്ടും കൽപ്പിച്ചുള്ള വരവ് തന്നെ

Rijisha M.| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (15:31 IST)
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രമായ 'ഒടിയൻ' എത്തിയത് വൻ വാര്‍ത്തയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത അതിന്റേയും മുകളിലാണ്. ലിസ്റ്റിലെ യന്തിരന്‍ 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഒടിയന്‍.

ഒരു മലയാളം ചിത്രം ഈ ലിസ്‌റ്റിൽ ഇടം നേടുന്നത് ഇത് ആദ്യമായാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, ഒടിയനിലെ ലിറിക്കൽ ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം വീഡിയോ ഗാനം വൈറലായിരിക്കുകയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. അതേസമയം, ഡിസംബര്‍ പതിനാലിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്‌യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :