കെ ആര് അനൂപ്|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (09:39 IST)
തെലുങ്ക് സിനിമ ലോകത്തിന് പുറത്തും ആരാധകരെ സൃഷ്ടിക്കാനായ യുവനടനാണ് വിജയ് ദേവരകൊണ്ട. നടന്റെ വരാനിരിക്കുന്ന സിനിമ ഫാമിലി സ്റ്റാര്‍ ആണ്.മൃണാല്‍ താക്കൂറാണ് നായിക. എന്നാല്‍ ഈ സിനിമയിലേക്ക് ആദ്യം നല്‍കിയായി പരിഗണിച്ചത് സായ് പല്ലവിയെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടിന്‍പുറത്തെ പെണ്‍കുട്ടി ഇമേജുള്ള സായ് പല്ലവിക്ക് ചേരുന്ന കഥാപാത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ നായകനായ വിജയ് ദേവരകൊണ്ട എതിര്‍പ്പ് പറഞ്ഞതോടെ സിനിമാതാക്കള് തീരുമാനം മാറ്റി.
റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ മടിക്കുന്ന നടിയാണ് സായ് പല്ലവി.വിജയ് ദേവരകൊണ്ടയുടെ പതിവായി റൊമാന്റിക് സീനുകള്‍ ഉണ്ടാകും. ഇതിനോട് സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മള് നടിയെ വേണ്ടെന്നു തീരുമാനിക്കുന്നതാണെന്ന് വിജയ് ദേവരകൊണ്ട അണിയറ പ്രവര്‍ത്തകരോട് പറഞ്ഞെന്നാണ് തെലുങ്ക് സിനിമ ലോകത്തില്‍ നിന്നുള്ള വിവരം. എന്നാല്‍ വിജയ് നായകനായി എത്തിയ മറ്റൊരു സിനിമയും സായ് പല്ലവി വേണ്ടെന്ന് വച്ചിരുന്നു.
ഡിയര്‍ കംറേഡ് എന്ന വിജയ് ദേവരകൊണ്ട ചിത്രം സായ് പല്ലവി നിരസിച്ചിരുന്നു.ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു അതിന് കാരണമായി നടി കണ്ടെത്തിയത്.തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള ഒന്നിലേറെ സിനിമകള്‍ നടി വേണ്ടെന്ന് വച്ചിട്ടുണ്ട്.