നഗ്‌നയായി ശരണ്യ അഭിനയിച്ചു,ആ സീനിനെ കുറിച്ച് നടി പറയുന്നു, അന്ന് സായി പല്ലവിയുടെ സഹോദരിയായി വേഷമിട്ട താരം

Sharanya Pradeep
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (09:13 IST)
Sharanya Pradeep
ശരണ്യ എന്ന നടിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത് സായിപല്ലവി നായികയായി എത്തിയ ഫിദയിലൂടെയാണ്. സായി പല്ലവിയുടെ സഹോദരിയുടെ വേഷത്തിലാണ് ശരണ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രം ക്ലിക്ക് ആയെങ്കിലും പിന്നീടുള്ള നടിയുടെ കരിയറിയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ഒന്നും വന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പാജിപേട്ട് മാര്യേജ് ബാന്റ് എന്ന ചിത്രത്തിലൂടെ നടിക്ക് ഗംഭീര തിരിച്ചുവരവ് ലഭിച്ചിരിക്കുകയാണ്. സുഹാസനാണ് നായകനെങ്കിലും കയ്യടി മുഴുവന്‍ നേടിയിരിക്കുന്നത് ശരണ്യ ആണെന്നാണ് സിനിമാലോകം പറയുന്നത്. നായക കഥാപാത്രത്തിന്റെ ഇരട്ട സഹോദരിയുടെ വേഷത്തിലാണ് ശരണ്യ എത്തിയത്.

സിനിമയിലെ ഒരു പോലീസ് സ്റ്റേഷന്‍ രംഗത്തില്‍ തിയറ്റര്‍ ഇളക്കി മറിയും, അവിടെ നിന്നു ഉയരുന്ന കയ്യടികളും വിസിലടിയും ശരണ്യക്ക് വേണ്ടിയുള്ളതാകും. സിനിമയിലെ ഒരു രംഗത്തില്‍ നഗ്‌നയായി ശരണ്യ അഭിനയിക്കുകയും ചെയ്തു. ആ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ശരണ്യ.
സംവിധായകന്‍ ആ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം പേടി തോന്നിയിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് നല്‍കിയ പിന്തുണയാണ് തന്നെ ഈ കഥാപാത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ശരണ്യ പറയുന്നു.
'സംവിധായകന്‍ ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് കുറച്ച് പേടി തോന്നിയിരന്നു. ഇത്തരം ഒരു സീനില്‍ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റിയതും പിന്തുണ നല്‍കിയത്. വളരെ ശക്തമായ കഥാപാത്രമാണ്. അതിനാല്‍ ധീരമായി തന്നെ ചെയ്യാന്‍ ഭര്‍ത്താവ് ഊര്‍ജ്ജം നല്‍കി. സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേര്‍ മാത്രമായിരുന്നു ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകന്‍, കോസ്റ്റിയും ഡിസൈനര്‍, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. ആ സീന്‍ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്''- ശരണ്യ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...