നിവിൻ നിവിന്റെ കാര്യം മാത്രമേ നോക്കൂ: അനു ഇമ്മാനുവൽ

നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച അനു ഇമ്മാനുവലിനെ അത്ര പെട്ടന്നാരും മറക്കില്ല, നായികാപ്രാധാന്യം ഇല്ലാതിരുന്ന സിനിമയായിരുന്നിട്ടും അനുവിന് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ഇതിനിടയിൽ വിവാദങ്ങളിലും ചെന്നുപെട്ടു

aparna shaji| Last Modified വ്യാഴം, 16 ജൂണ്‍ 2016 (11:52 IST)
നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച അനു ഇമ്മാനുവലിനെ അത്ര പെട്ടന്നാരും മറക്കില്ല, നായികാപ്രാധാന്യം ഇല്ലാതിരുന്ന സിനിമയായിരുന്നിട്ടും അനുവിന് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ഇതിനിടയിൽ വിവാദങ്ങളിലും ചെന്നുപെട്ടു.

താൻ വലിയൊരു നിവിൻ ഫാനാണ്. പ്രേമം കണ്ടതിന് ശേഷം വലിയൊരു നിവിൻ പോളി ഫാൻ അയിരുന്നു താൻ. എന്നാൽ ഇത്ര പെട്ടന്ന് നിവിന്റെ നായിക ആയിട്ട് അഭിനയിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അനു പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അനു നിവിനെക്കുറിച്ച് പറഞ്ഞത്.

ലൊക്കേഷനില്‍ നിവിന്‍ നിവിന്റെ കാര്യങ്ങളില്‍ ശ്രദ്ധിച്ച് നില്‍ക്കുകയെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരുടെ ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലുകള്‍ നടുത്തന്നത് ഞാന്‍ കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ കോമഡികൾ പറയാറുണ്ടെന്നും അനു പറഞ്ഞു.

ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജ്യോതി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി തന്ദ്, റാഷി ഖന്ന, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :