നിവിൻ പോളിയെ ദുൽഖറാക്കിയതിനു പിന്നിൽ?

ദുൽഖറിനോട് എന്തിനു ശത്രുത? - നിവിൻ പറയുന്നു

aparna| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (11:33 IST)
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിൽ അവതാരക നമുക്ക് മുന്നിൽ ഇരിയ്ക്കുന്നത് ദുൽഖർ സൽമാൻ എന്ന് പറഞ്ഞായി‌രുന്നു നിവിനെ പരിചയപ്പെടുത്തിയത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായി‌രിക്കുന്നത്.

അവതാരകയ്ക്ക് പറ്റിയ അബദ്ധമെന്ന തരത്തിലാണ് വീഡിയോ വൈറലായത്. എന്നാൽ, സത്യത്തിൽ നിവിന്റെ പ്രതികരണം എന്താണെന്ന് അറിയാൻ സംഘാടകര്‍ ഒപ്പിച്ച പണിയായിരുന്നു ഇത്. ദുല്‍ഖറെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഒരു ചിരിയോടെ ഇരിയ്ക്കുകയായിരുന്നു നിവിൻ.

മികച്ച പ്രകടനം കാഴ്ച വെച്ച അവതാരകയോട് സിനിമയില്‍ അഭിനയിച്ചൂടേയെന്നായിരുന്നു നിവിന്‍ ചോദിച്ചത്. സൂപ്പര്‍ ആക്റ്റിങ്ങെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മറ്റാരെയെങ്കിലും ആണ് ഇത്തരത്തില്‍ വിശേഷിപ്പിച്ചതെങ്കില്‍ അഭിമുഖത്തിനിടയില്‍ നിന്നും അവര്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവതാരക പറയുന്നു.

ദുൽഖർ സൽമാനെ കുറിച്ചും നിവിൻ അഭിമുഖത്തിൽ പറഞ്ഞു. ഇന്നുവരെ ദുല്‍ഖറിനോട് ശത്രുതയോ അത്തരത്തിലുള്ള ഒരു തോന്നലും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ ചെയ്യാറുണ്ട്. മെസ്സേജ് അയക്കാറുണ്ടെന്നും ഇരുവരുടെയും ഭാര്യമാർ തമ്മിലും നല്ല സൗഹൃദം ഉണ്ടെന്നും നിവിൻ പറയുന്നു. എന്നാല്‍ ആരാധകര്‍ കരുതുന്നത് നിവിനും ദുല്‍ഖറും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നാണ്. മുന്‍പ് അത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

(വീഡിയോ കടപ്പാട്: NDTV Tamil Cinema)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :