നിവിനെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും !

തിങ്കള്‍, 27 നവം‌ബര്‍ 2017 (11:43 IST)

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ അപ്രതീക്ഷിതമായി രണ്ട് അതിഥികൾ. തമിഴ് സൂപ്പർ താരം സൂര്യയും ഭാര്യ ജ്യോതികയും  ആയിരുന്നു ആ അതിഥികൾ. മംഗലാപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും എത്തിയത്.
 
ലൊക്കേഷനിലെത്തിയ സൂര്യയെ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും അറിയിച്ചു. 
 
തമിഴ് സിനിമയിൽ ജ്യോതികയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ 36 വയദിനിലെ എന്ന ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസായിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ നായികയായ ഹൗ ഓൾഡ് ആര്‍ യു എന്ന സിനിമയുടെ റിമേക്ക് ആയ ഈ ചിത്രത്തിന്റെ നിർമാതാവ് സൂര്യയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിവിൻ പോളി സിനിമ സൂര്യ ജ്യോതിക Cinema Surya Jyothika കായംകുളം കൊച്ചുണ്ണി Nivin Pauly Kayamkulam Kochunni

വാര്‍ത്ത

news

'മന്ത്രി മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല' :കെ കെ ശിവരാമൻ

മന്ത്രി എംഎം മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ...

news

നാലു പേരും ഒന്നിച്ച് ചാടി, മരണത്തിലും അവർ വേർപിരിഞ്ഞില്ല; വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

ഹയർ സെക്കണ്ടറി വിദ്യാർത്ഥിനികളായ നാലു പേർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ...

news

തലയ്ക്കു വെളിവുള്ള ആരും ഇപ്പോൾ കോൺഗ്രസിനോടു സഹകരിക്കില്ല, എം എം മണിക്കുള്ള മറുപടി ഉടൻ ഉണ്ടാകും: കാനം രാജേന്ദ്രൻ

കോൺഗ്രസുമായി സഖ്യത്തിനു തയാറാണെന്ന വാർത്ത തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ...

Widgets Magazine