'എനിക്ക് എന്റേതായ മാർഗ്ഗങ്ങളുണ്ട്': മീടൂ കാമ്പെയിനിൽ നിലപാട് വ്യക്തമാക്കി നിത്യ മേനോൻ

'എനിക്ക് എന്റേതായ മാർഗ്ഗങ്ങളുണ്ട്': മീടൂ കാമ്പെയിനിൽ നിലപാട് വ്യക്തമാക്കി നിത്യ മേനോൻ

Rijisha M.| Last Modified ശനി, 10 നവം‌ബര്‍ 2018 (11:43 IST)
മീ ടൂ കാമ്പെയിനില്‍ നിലപാട് വ്യക്തമാക്കി നടി നിത്യാ മേനോന്‍. എനിക്ക് പ്രതികരിക്കാൻ മറ്റ് മാര്‍ഗ്ഗങ്ങളുള്ളതിനാലാണ് മീ ടൂ കാമ്പെയിനില്‍ പങ്കെടുക്കാതിരുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ എ എൻ എസമായുള്ള അഭിമുഖത്തിലാണ് നിത്യ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്.
വനിതാ പ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നടി പ്രതികരിച്ചത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്‌ദ പ്രതികരണം നടത്താനാണെന്നും നിത്യ പറയുന്നു.

'എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്ക് പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോയിട്ടുണ്ട്. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്'- നിത്യ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :