നിഖിലയുടെ ഈ നോട്ടം വൈറല്‍, താരത്തെ ട്രോളി ഐശ്വര്യ ലക്ഷ്മി

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (15:08 IST)

കഴിഞ്ഞദിവസം 'ദി പ്രീസ്റ്റ്' വിജയാഘോഷത്തിന് എത്തിയ മമ്മൂട്ടിയുടെയും മറ്റു താരങ്ങളുടെയും ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടിയത്. ഇപ്പോളിതാ നടിയെ ട്രോളി കൊണ്ട് ഐശ്വര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയയുടെ എത്തിയിട്ടുണ്ട്. ഒരു ട്രോള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ താരം പങ്കുവെച്ചു. സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക, ആന്റോ ജോസഫ് തുടങ്ങിയവരായിരുന്നു മമ്മൂട്ടിയോടൊപ്പം പത്രസമ്മേളനത്തിന് എത്തിയത്.

നിഖില വിമലും ചിത്രം പങ്കു വെച്ചിട്ടുണ്ട്. 'ഇക്ക' എന്ന് കുറിച്ച് കൊണ്ട് ഹൃദയത്തിന്റെ ഇമോജിയും നടി പങ്കുവച്ചു . അതേസമയം 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എങ്ങു നിന്നും മികച്ച വരുന്നതിനാല്‍ ആരാധകരോട് നന്ദി അറിയിച്ച് മഞ്ജു വാര്യരും നേരത്തെ എത്തിയിരുന്നു. വീണ്ടും തിയേറ്ററുകള്‍ സജീവമായതിന്റെ സന്തോഷത്തിലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :