കെ ആര്‍ അനൂപ്|
Last Modified ശനി, 13 മാര്‍ച്ച് 2021 (12:28 IST)
തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ദി പ്രീസ്റ്റ്. മാസങ്ങള്‍ക്കുശേഷം വീണ്ടും മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഓരോ ആരാധകരും. മെഗാസ്റ്റാറും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണാനെത്തിയ വരും ഏറെയാണ്. 'ഇത്രയും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. ദി പ്രീസ്റ്റിലെ സംവിധായകന്‍
ജോഫിന് അവസരം അത്തരത്തിലായിരുന്നു ലഭിച്ചതെന്നും'- ആന്റോ ജോസഫ് പറഞ്ഞു.
അതേസമയം 'ദി പ്രീസ്റ്റ്'ന് നല്ല പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.നിഖില വിമല്‍, സാനിയ ഈയപ്പന്‍, ബേബി മോണിക്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.