നേരിന് രണ്ടാം ഭാഗം? റിലീസിന് മുമ്പേ പ്രതീക്ഷകളോടെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (09:10 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തും.ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചയും തുടങ്ങി കഴിഞ്ഞു. അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍, ജീത്തു ജോസഫ്,ഇതിന്റെ രചയിതാക്കളില്‍ ഒരാളായ അഡ്വക്കേറ്റ് ശാന്തി മായാദേവിയും.

നേര് സിനിമയുടെ വിജയത്തിന് അനുസരിച്ചായിരിക്കും ഈ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ കോര്‍ട്ട് റൂം ഡ്രാമ, ലീഗല്‍ ത്രില്ലറുകള്‍ ഉണ്ടായേക്കാമെന്നാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കോടതിയില്‍ നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാന്‍ ഉണ്ടെന്നും, അത് നാലോ അഞ്ചോ സിനിമയില്‍ പറയാനുള്ള വിഷയം ഉണ്ടെന്നും ജീത്തു ജോസഫും പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :