പ്രണവ് ഇനി ജോലിക്കാരന്‍,ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം സെക്കന്‍ഡുകള്‍ കൊണ്ട് സന്തോഷമായി മാറ്റി യൂസുഫലി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:15 IST)
കേരളത്തിലെ അഞ്ചാമത്തെ ലുലുമാളിന്റെ ഉദ്ഘാടനമായിരുന്നു കഴിഞ്ഞദിവസം പാലക്കാട് നടന്നത്. ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ആയി രണ്ട് കൈകളും ഇല്ലാത്ത പാലക്കാട് സ്വദേശിയായ പ്രണവ് എത്തിയിരുന്നു. യൂസഫലിയെ കാണാനും അദ്ദേഹത്തിന് ഒപ്പം സെല്‍ഫി എടുക്കുവാനും പ്രണവിനായി. യൂസഫലിയോട് ഒരു സഹായം കൂടി പ്രണവ് ആവശ്യപ്പെട്ടു.

എനിക്കൊരു ജോലി ഇല്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍, തൊണ്ടയിടറിക്കൊണ്ടുള്ള പ്രണവിന്റെ വാക്കുകള്‍ കേട്ടതും യൂസഫലി ഉടന്‍തന്നെ തീരുമാനമെടുത്തു. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം പ്രണവിന് സന്തോഷമായി മാറാന്‍ സെക്കന്‍ഡുകള്‍ മാത്രം. ജോലി നല്‍കണമെന്ന് നിര്‍ദ്ദേശം വേണ്ടപ്പെട്ടവര്‍ക്ക് ചെയര്‍മാന്‍ എം എ യൂസഫലി നല്‍കുകയായിരുന്നു.പ്രണവിനെ ചേര്‍ത്തിരുത്തികൊണ്ട് മോന് എന്ത് ജോലിയാണ് വേണ്ടതെന്നും യൂസഫലി ചോദിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :