മോഹൻലാൽ ആരാധകരെ ശാന്തരാകൂ... ഇനി മുന്നിലുള്ളത് കുറുപ്പ്, പ്രേമത്തെ വീഴ്ത്തി നേര്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ജനുവരി 2024 (09:17 IST)
മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ മോഹൻലാലാണ്. കാലങ്ങളായി അതിനൊരു മാറ്റവും ഇല്ല. നടന്റെ സിനിമകൾക്ക് പോസിറ്റീവ് അഭിപ്രായങ്ങൾ കേട്ടാൽ പിന്നെ തിയറ്ററുകൾ പൂരപ്പറമ്പാകും.സമീപകാലത്ത് നടന് പോസിറ്റീവ് അഭിപ്രായം കേട്ട സിനിമകളൊന്നും വന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.2023ൽ മോഹൻലാൽ ആരാധകർക്ക് മനസ്സു നിറയ്ക്കുന്ന ആ കാഴ്ച കാണാൻ നേര് സിനിമ റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ടിവന്നു.  
 
ക്രിസ്മസ് റിലീസായി ഡിസംബർ 21നായിരുന്നു മോഹൻലാലിന്റെ നേര് പ്രദർശനത്തിന് എത്തിയത്. റിലീസ് ദിവസം മുതൽ കളക്ഷനിൽ താഴ്ചകളില്ലാതെ മുന്നോട്ട് മാത്രം കുതിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേര് നേരത്തെ തന്നെ പ്രവേശിച്ചിരുന്നു. ഈ ലിസ്റ്റിൽ സ്വന്തം സ്ഥാനം കുറച്ചുകൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് സിനിമ ഇപ്പോൾ. 
 
ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്തിൽ ആയിരുന്നു പ്രേമം. ഈ നിവിൻ പോളി ചിത്രത്തിന് പിന്നിലാക്കി എട്ടാം സ്ഥാനം നേര് സ്വന്തമാക്കി. നിലവിൽ ഒമ്പതാം സ്ഥാനത്തിലേക്ക് പ്രേമം വീണു. ഏഴാം സ്ഥാനത്തുള്ള കുറുപ്പിനെ വൈകാതെ തന്നെ മോഹൻലാൽ ചിത്രം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. ജനപ്രീതിയിൽ മുന്നേറുന്ന നേര് രണ്ടാം ആഴ്ചയിൽ സ്ക്രീൻ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലെ തിയറ്ററുകളിൽ നിരവധി ഹൗസ് ഫുൾ ഷോകൾ ചിത്രത്തിന് ലഭിച്ചു.
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ
ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ...

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ ...

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ
വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി സഹകരണ സ്ഥാപനമായ മില്‍മ. അവകാശങ്ങളിലും ...

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ ...

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...