Upcoming projects of Mohanlal in 2024: 'നേര്' വെറും സാംപിള്‍ മാത്രം ! ഇനി വരാനിരിക്കുന്നതെല്ലാം വേറെ ലെവല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം

Mohanlal, Upcoming Projects of Mohanlal, Malaikottai Valiban, Barroz
രേണുക വേണു| Last Updated: ബുധന്‍, 3 ജനുവരി 2024 (16:39 IST)
Mohanlal in 2024

Mohanlal in 2024: താരമെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിക്കാതെ നിരാശപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പോലും ലാലിന്റെ കടുത്ത ആരാധകര്‍ സംശയിച്ചു. 2023 ന്റെ അവസാനത്തില്‍ ജീത്തു ജോസഫ് ചിത്രം 'നേരി'ലൂടെ ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം മോഹന്‍ലാല്‍ ഉത്തരം നല്‍കി. നേരിന്റെ വിജയക്കുതിപ്പോടെയാണ് മോഹന്‍ലാലും മലയാള സിനിമയും 2024 ലേക്ക് കാലെടുത്തു വച്ചിരിക്കുന്നത്. മലയാളത്തിനു പുറത്തുള്ള സിനിമ പ്രേമികള്‍ വരെ കാത്തിരിക്കുന്ന പ്രൊജക്ടുകളാണ് 2024 ല്‍ മോഹന്‍ലാലിനുള്ളത്.

മലൈക്കോട്ടൈ വാലിബനാണ് (Malaikottai Valiban) ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ഇമോഷണല്‍ ഫാന്റസി ഡ്രാമയാണ് ചിത്രത്തിന്റെ ഴോണര്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് വാലിബന്‍ കാത്തിരിക്കാനുള്ള പ്രധാന കാരണം. ബുദ്ധിസം പിന്തുടരുന്ന ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ട്. ജനുവരി 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക.




മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' (Barroz) ആണ് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 3D മികവില്‍ ഫാന്റസി ഴോണറായാണ് ചിത്രം തിയറ്ററുകളിലെത്തുക. ബറോസിലെ മോഹന്‍ലാലിന്റെ വ്യത്യസ്തമായ ലുക്ക് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഏപ്രില്‍ അല്ലെങ്കില്‍ മേയ് മാസത്തില്‍ റിലീസ് ചെയ്യും.



ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' (RAM) ഈ വര്‍ഷം തിയറ്ററുകളിലെത്തിയേക്കും. രണ്ട് ഭാഗങ്ങളുള്ള റാമിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തൃഷ, ഇന്ദ്രജിത്ത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രം റിലീസ് ചെയ്‌തേക്കും.


ജോഷി സംവിധാനം ചെയ്യുന്ന റംബാന്റെ (Rambaan) ഷൂട്ടിങ് ഈ വര്‍ഷം തന്നെയുണ്ടാകും. 2024 അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ. മാസ് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക.

Rambaan, Mohanlal, Mohanlal in Rambaan
Mohanlal in Rambaan




തെലുങ്കിലും മലയാളത്തിലുമായി റിലീസ് ചെയ്യാനിരിക്കുന്ന വൃഷഭയാണ് (Vrushubha)
ഈ വര്‍ഷത്തെ മറ്റൊരു മോഹന്‍ലാല്‍ ചിത്രം. എവിഎസ് സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നന്ദ കിഷോര്‍ ആണ്. ആക്ഷനും വൈകാരിക രംഗങ്ങള്‍ക്കുമാണ് ചിത്രത്തില്‍ പ്രാധാന്യം.






മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം കണ്ണപ്പയില്‍ (Kannappa)
മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം പ്രഭാസും മറ്റൊരു അതിഥി വേഷത്തില്‍ എത്തുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ...

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ ശക്തമാകും. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ ...

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ
ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ...

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ ...

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ
വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി സഹകരണ സ്ഥാപനമായ മില്‍മ. അവകാശങ്ങളിലും ...

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ ...

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...