മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്

ചൊവ്വ, 15 മെയ് 2018 (16:56 IST)

മോഹൻലാൻ നായകനായി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ നീരാളിയിൽ മോഹൻലാലിന്റെ പ്രകടനത്തിൽ വിസ്‌മയിച്ച് പ്രശസ്‌ത ബോളിവുഡ് ആക്ഷൻ സുനില്‍ റോഡ്രിഗ്യൂസ്. ഇതിലെ ആക്ഷൻ സീനുകളിൽ അസാമാന്യ മെയ് വഴക്കവും തന്മയത്വവുമാണ് താരം കാഴ്ച്ചവെച്ചതെന്ന് റോഡ്രിഗ്യൂസ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
 
വളരെ സൂക്ഷ്‌മമായ ചലനങ്ങൾ അതിസാഹസിക പ്രതലത്തിൽ ചെയ്‌ത് ഫലിപ്പിക്കുക എന്ന വെല്ലുവിളിയാണ് കൊറിയോഗ്രാഫര്‍ സുനില്‍ റോഡ്രിഗ്യൂസ് ഏറ്റെടുത്തിരിക്കുന്നതെന്നും അത് അദ്ദേഹം വളരെ നന്നായി ചെയ്യുന്നുണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
 
അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷൻ ത്രില്ലർ ചിത്രമാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം തീയറ്ററിൽ കാണാൻ ഇനിയും കാത്തിരിക്കണം

ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ റിലീസിംഗ് തീയതി നീട്ടി. ചിത്രം ...

news

കൂള്‍ അല്ല, ചൂടനാണ് മമ്മൂട്ടി; ബല്‍റാമിനെപ്പോലെ!

ഡെറിക് ഏബ്രഹാം എന്ന ചൂടന്‍ പൊലീസ്. കൂള്‍ പൊലീസല്ല. ഇന്‍സ്പെക്ടര്‍ ബല്‍‌റാമിനെപ്പോലെയൊക്കെ ...

news

പിറന്നാൾ ദിനത്തിൽ സസ്‌പെൻസുമായി ദിലീപ് എത്തി; ഞെട്ടിത്തരിച്ച് ആരാധിക

പിറന്നാൾ ആഘോഷത്തിനിടെ കേക്കുമായി ദിലീപ് വന്നു, പിറന്നാൾ ആഘോഷിക്കുന്ന കുട്ടി മാത്രമല്ല ...

news

ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ദുൽഖർ

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാന്റെ റിലീസിംഗ് തീയതി മാറ്റിവച്ചു. ജൂണിന് ...

Widgets Magazine